തിരുനാവായ മഹാമാഘ മഹോത്സവം; മഹാമേരു രഥയാത്ര തിരുനാവായയിലെത്തി

തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നടന്ന നിളാ ആരതിയിൽ  പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ തിരക്ക്  | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി
തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നാരംഭിച്ച മഹാമേരു രഥയാത്ര തിരുനാവായയിലെത്തി. അരീക്കര സുധീർ നമ്പൂതിരി, മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി എന്നിവരുടെ നേതൃത്വത്തിൽ രഥയാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. തിങ്കളാഴ്ച ആരംഭിച്ച നിളാസ്നാനം മേള തീരുന്ന ഫെബ്രുവരി മൂന്നുവരെ തുടരും. കാശിയിൽ നിന്നുള്ള പണ്ഡിറ്റുമാരാണ് നിളയ്ക്ക് ആരതിയുഴിയുന്നത്. കാശിയിലെ ഗംഗാ ആരതിയുടെ അതേ മാതൃകയിലാണ് നിളാ ആരതിയും. വ്യത്യസ്ത ആരാധനാപാരമ്പര്യമനുസരിച്ചുള്ള അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽസദസ്സുകളും കളരി, യോഗ, കലാ അവതരണങ്ങളും അടക്കം വിവിധ പരിപാടികളും നടക്കുന്നുണ്ട്.

Content Highlights: Thirunavaya Mahamagha Mahotsavam