മഞ്ഞുകട്ടയായി നദിയിലെ വെള്ളം: ഉറച്ചുപോയ വെള്ളത്തിനു മുകളില്‍ മൂക്കുമാത്രം ഉയര്‍ത്തിപ്പിടിച്ച് മുതല
ശൈത്യം കനത്തതോടെ നദികള്‍ മഞ്ഞുകട്ടകളായി മാറുന്ന കാഴ്ചയാണ് വടക്കേ അമേരിക്കയിലും യൂറോപിലുമൊക്കെ.എന്നാല്‍ വെള്ളം ഇങ്ങനെ തണുത്തുറയുമ്പോള്‍ ഇതിനുള്ളിലെ ജീവികള്‍ക്ക് എന്ത് സംഭവിക്കും. ഈ സമയങ്ങളില്‍ ജീവികളില്‍ ഭൂരിഭാഗവും മഞ്ഞുറയ്ക്കാത്ത മേഖലയിലേയ്ക്ക് താമസം മാറ്റും. എന്നാല്‍ മുതലകളെ പോലെയുള്ള ജീവികള്‍ വെള്ളത്തിനടിയില്‍ തന്നെ കിടക്കാറുണ്ട്. മുഴുവന്‍ മഞ്ഞുകട്ടയായ നദി ജലത്തിനു മുകളില്‍ മൂക്കു മാത്രം പുറത്തേയ്ക്ക് ഉയര്‍ത്തി ശരീരം മുഴുവന്‍ മരവിച്ച അവസ്ഥയില്‍ കിടക്കുന്ന മുതലകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇങ്ങനെ കിടക്കുമ്പോള്‍ ഇവ ചത്തുപോയതാണെന്ന് കരുതുമെങ്കിലും ഇവര്‍ അതിജീവനത്തിനായി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
Content Highlights: