'എംജിആറിനും ജയലളിതയ്ക്കും കിട്ടിയിരുന്ന ആദരവാണ് ഞങ്ങൾക്ക് കിട്ടുന്നത്' | Tamilnadu Election

തമിഴ്നാട്ടിലെ 'താര'പ്രചാരകരാണ് ശാലുവും ബാബുവും. ഈ പേരുകൾ പരിചിതമല്ലെങ്കിലും എംജിആർ എന്നും ജയലളിത എന്നും കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൺമറഞ്ഞ നേതാക്കളുടെ ഡ്യൂപ്പുകളെ സ്ഥാനാർഥിയ്ക്കൊപ്പം കൂട്ടുന്നത് തമിഴ്നാട്ടിൽ പതിവാണ്. അ‌ത്തരത്തിൽ അ‌ണ്ണാ ഡിഎംകെ സ്ഥാനാർഥികൾക്കൊപ്പം ജയലളിതയുടെയും എംജിആറിന്റെയും വേഷത്തിൽ പ്രചാരണത്തിന് പോകുന്ന കലാകരരാണ് ശാലുവും ബാബുവും.

നേതാക്കളുമായുള്ള രൂപസാദൃശ്യം അ‌നുഗ്രഹമായാണ് കരുതുന്നതെന്നും ജനങ്ങൾക്ക് അ‌വരോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് തങ്ങൾക്കും ലഭിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. വർഷങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാണ് ശാലുവും ബാബുവും.

Content Highlights: Shalu and Babu serve as star campaigners for AIADMK candidates in the 2026 elections. The duo impersonates the late political icons MGR and Jayalalithaa. Voters respond with the same affection they held for the original leaders. Impersonation is a long-standing tradition in Tamil Nadu political campaigning.