'തിയേറ്ററിൽ എന്റെ മുഖം വന്നതും അച്ഛൻ കരഞ്ഞു; എന്റെയല്ല സിനിമ അവരുടെ സ്വപ്നം'- സുപർണ്ണ
'പ്രേമലു'വിൽ നസ്ലിന്റെ പ്രണയം നിഷ്‌കരുണം നിരസിക്കുന്ന 'അഞ്ജലി'യെ പ്രേക്ഷകർ മറന്നുകാണില്ല. കുറച്ച് സമയം മാത്രമുണ്ടായിരുന്ന ആ റോളിൽനിന്ന് മൂന്ന് ചിത്രങ്ങളുടെ ദൂരത്തിനപ്പുറം മലയാള സിനിമയിലേക്ക് മാറ്റൊരു നായിക കൂടി ചുവടുറപ്പിക്കുകയാണ്- സുപർണ്ണ എസ്. സജിൽ മമ്പാട് സംവിധാനം ചെയ്ത 'ഡർബി' എന്ന ചിത്രത്തിൽ മെഹറിൻ എന്ന കേന്ദ്രകഥാപാത്രമായി തിയറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ് സുപർണ്ണ. കുട്ടിക്കാലം മുതലേ സിനിമയല്ലാതെ മറ്റൊന്നും മനസ്സിലില്ലാതിരുന്ന പെൺകുട്ടി തന്റെ സ്വപ്നങ്ങളെ എത്തിപ്പിടിച്ചത് അത്ര എളുപ്പത്തിലായിരുന്നില്ല. കേൾവിയും സംസാരശേഷയുമില്ലാത്ത മാതാപിതാക്കളുടെ സ്വപ്‌നസാക്ഷാത്കാരം കൂടിയാണ് സുപർണ്ണയുടെ ഈ സിനിമാജീവിതം.
Content Highlights: inspiring journey of actress Suparna S Nair, from Premalu to her lead role in Derby