ആണിനും പെണ്ണിനും ഒരു യൂണിഫോം മതി; കാലത്തിന് അനുസരിച്ച് മാറി കോട്ടൺഹിൽ സ്കൂൾ
ഓടിച്ചാടി നടക്കാൻ സ്‌കൂൾ യൂണിഫോം പാന്റാക്കുന്നതാണ് നല്ലതെന്ന് തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി സ്‌കൂളിലെ കുട്ടികളും പറയുന്നു. ആൺകുട്ടിയേയും പെൺകുട്ടിയേയും വേർതിരിച്ചറിയുന്നതിനല്ല യൂണിഫോം ഉപയോഗിക്കേണ്ടതെന്നും കുട്ടികൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിലായിരിക്കണം യൂണിഫോം എന്നും കോട്ടൺ ഹിൽ ഗവ. എൽ.പി സ്കൂളിലെ പ്രധാന അധ്യാപകൻ ബുഹാരി കോയക്കുട്ടി പറഞ്ഞു.
കോഴിക്കോട് ബാലുശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ പശ്ചാത്തലത്തിൽ കോട്ടൺഹില്ലിലെ കുരുന്നു കൾ പറയുന്നത് കേൾക്കാം. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ഗവ. ഹയർസെക്കൻഡറി സ്‌കൂളാണ് ബാലുശ്ശേരി ഹയർസെക്കൻഡറി സ്‌കൂൾ.
Content Highlights: