ഹോട്ടലിൽ നിന്ന് സിനിമയിലേയ്ക്ക്, പിന്നെ കോടതിയിലേക്കും; രാഗേന്ദു കിരണങ്ങളുടെ കഥ
എത്ര പാട്ടുകൾക്ക് അത് പ്രത്യക്ഷപ്പെട്ട സിനിമയുടെയും അതിലെ നായികയുടെയുമെല്ലാം മുഖമുദ്രയാവാൻ കഴിഞ്ഞിട്ടുണ്ട്, രാകേന്ദു കിരണങ്ങൾ പോലെ. ഏറെയൊന്നുമുണ്ടാവില്ല. പടം കാണാത്തവരുടെ മനസില്‍ പോലും അവളുടെ രാവുകള്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം രാഗേന്ദു കിരണങ്ങള്‍ അടക്കമുള്ള അതിലെ പാട്ടുകളാണ്. എന്നാൽ, ആസ്വാദകരുടെ മനസിൽ മാത്രമല്ല, കോടതി കയറാനും പഴി കേൾക്കാനുമെല്ലാം യോഗമുണ്ടായിരുന്നു ഈ പാട്ടുകൾക്ക്.
Content Highlights: Legal Battle of Avalude Ravukal Film