'രാവണത്വം, വിഭീഷണത്വം, കുംഭകർണ്ണത്വം; എല്ലാം നമ്മുടെ മനസ്സിന്റെ അവസ്ഥാന്തരങ്ങൾ!'
ഓരോ വ്യക്തിയും രമിക്കുന്ന അവസ്ഥയാണ് ലങ്ക. ഇത് അറിവിന്റേതോ അജ്ഞാനത്തിന്റേതോ ആകാം. രാമൻ ഹൃദയവർത്തിയായ പ്രാണനായും, സീത നമ്മെ ബന്ധിക്കുന്ന പ്രകൃതിയായും മായയായും അടയാളപ്പെടുത്തപ്പെടുമ്പോൾ, ഹനുമാൻ ഈ പ്രാണനെ ചലിപ്പിക്കുന്ന ഊർജ്ജസ്വലമായ വായുവായും പ്രാണനായും മാറുന്നു. ഹനുമാൻ എന്ന ഈ പ്രാണശക്തിയുടെ സഹായമില്ലാതെ ജീവിതത്തിൽ ഒന്നും മുന്നോട്ട് കൊണ്ടുപോകാനാവില്ല. ദശാവതാരങ്ങൾ പോലും ഓരോ മനുഷ്യനിലും വിവിധ സമയങ്ങളിൽ പ്രകടമാകുന്ന ഭാവങ്ങളാണ്. രാമായണം ആത്യന്തികമായി ധർമ്മം പുനസ്ഥാപിക്കുന്നതിനുള്ള വഴികാട്ടിയും. സ്വാമി അഭിനവ ബാലാനന്ദ ഭൈരവ വിശദീകരിക്കുന്നു.
Content Highlights: Symbolic representation of Rama, Sita, and Hanuman in human life, Hanuman as the vital life force (Prana), Ramayana as a guide for restoring Dharma, Interpretation of Dashavatara as human emotional states