എല്ലുപൊടിയുന്ന വേദനയിലും അവര്‍ നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്നു

വലിച്ചെറിയപ്പെടുന്ന ബോട്ടിലുകളില്‍ വീല്‍ചെയറില്‍ ഇരുന്ന് നിറങ്ങള്‍കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് നൗഫിയ അഷ്റവും, നസ്റിയ അഷ്റവും. മസ്‌കുലാര്‍ അസ്ട്രോഫി എന്ന എല്ലുകള്‍ ക്ഷയിക്കുന്ന രോഗാവസ്ഥ നല്‍കുന്ന വേദനയെ വരകള്‍കൊണ്ട് മറക്കുന്ന ഈ സഹോദരികള്‍ ബോട്ടിലുകളിലും കാന്‍വാസിലും ഇതുവരെ ഒരുക്കിയത് എണ്ണമറ്റ സൃഷ്ടികളാണ്. കോഴിക്കോട് ചാലപ്പുറത്തെ മാന്‍ ദ ആര്‍ട് കഫേയില്‍ ഒരുക്കിയ എക്സിബിഷനില്‍ നൗഫിയയും, നസ്റിയയും വിശേഷങ്ങള്‍ പങ്കുവെക്കുന്നു.