'ജയത്തിലും പരാജയത്തിലും ഒപ്പമുണ്ടായിരുന്നു'; കോടിയേരി രാഷ്ട്രീയ ഗുരുവെന്ന് എ.എൻ. ഷംസീർ
എ.എൻ. ഷംസീർ എന്ന രാഷ്ട്രീയക്കാരനെ വളർത്തിയെടുക്കുന്നതിൽ കോടിയേരി ബാലകൃഷ്ണൻ വഹിച്ച പങ്ക് ചെറുതല്ല, വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലത്ത് തുടങ്ങി സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് വരെ തനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി മുന്നോട്ട് നയിച്ച രാഷട്രീയ ഗുരുവാണ് കോടിയേരി എന്ന് പറയുന്നു എ.എൻ. ഷംസീർ, കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം സജീവ രാഷ്ട്രീയ രംഗത്തേക്ക് എത്തിയതോടെ വളർന്നു. കോടിയേരി ബാലകൃഷ്ണൻ തനിക്കൊരു പാഠപുസ്തകമാണെന്നും ഷംസീർ പറയുന്നു.