കുടിലിനു മുന്നില്‍ ദേശീയപതാക ഉയര്‍ത്തി അമ്മൂമ്മ; സല്യൂട്ട് ചെയ്ത് സോഷ്യല്‍മീഡിയ

കൊച്ചു കുടിലിനു മുന്നില്‍ ആ അമ്മൂമ്മ   ദേശീയപതാക ഉയര്‍ത്തി. ഇതുകണ്ട് ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്തത് ലക്ഷങ്ങള്‍. സാമൂഹ്യമാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ ഈ പതാക ഉയര്‍ത്തല്‍ കണ്ടു. 

കാഴ്ചക്കാരുടെ എണ്ണം ഓരോ മിനിറ്റിലും വര്‍ധിക്കുന്നു. ചേര്‍പ്പ് ചെറുചേനം വെള്ളുന്നപ്പറമ്പില്‍ വിജയന്റെ പനമ്പ് കൊണ്ടു മറച്ച കുടിലിന്റെ മുറ്റത്ത് ഉറപ്പിച്ച മുളവടിയില്‍ റിപ്പബ്ലിക് ദിനത്തിലാണ് പതാക ഉയര്‍ത്തിയത്. വിജയന്റെ അമ്മ 69-കാരിയായ അമ്മിണിയാണ് പതാക ഉയര്‍ത്തിയത്.

Content Highlights: