ശരീരം തളർന്നു, സ്വപ്നങ്ങൾ തളർന്നില്ല; ഇനി ഷെെനിയുടെ തിരിച്ചുവരവിന്റെ കാലം
334 ദിവസങ്ങൾ... 34,000 കിലോമീറ്ററുകൾ... ലഹരിക്കെതിരായ സന്ദേശവുമായി ബുള്ളറ്റിൽ ഇന്ത്യ ചുറ്റാനിറങ്ങിയ ഷൈനിയുടെ യാത്രയ്ക്ക് അപ്രതീക്ഷിതമായി ബ്രേക്കിട്ടത് ഒരു അപകടമായിരുന്നു. ലക്ഷ്യത്തിലെത്താൻ വെറും 31 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമിതവേഗത്തിലെത്തിയ ഇന്ധന ടാങ്കർ ഷൈനിയുടെ സ്വപ്നങ്ങളെയും ഇടിച്ചുതെറിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയുമ്പോഴും ഷൈനിയുടെ മനസ്സ് ഇപ്പോഴും യാത്രയിലാണ്. ഇടതുകൈയും കാലും ചലിപ്പിക്കാനാകാതെ, ഒരു കണ്ണിന്റെ കാഴ്ച മങ്ങിയിട്ടും വീണ്ടും ബുള്ളറ്റിൽ ഇന്ത്യ ചുറ്റാനുള്ള സ്വപ്നം കൈവിട്ടിട്ടില്ല. ശരീരത്തിന് വിശ്രമം വേണ്ടിവന്നേക്കാം. പക്ഷേ ഷൈനിയുടെ യാത്രകൾക്ക് ഇനിയും അവസാനമായിട്ടില്ല. അപകടത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പൂർത്തിയാക്കാൻ ബാക്കിയായ യാത്രയെക്കുറിച്ചും ഷൈനി സംസാരിക്കുന്നു.
Content Highlights: shyni covered 34,000 kilometers over 334 days spreading an anti-drug message. An accident with a fuel tanker abruptly stopped her journey just 31 days before completion. Despite severe injuries, loss of vision in one eye, and immobility, she dreams of resuming her ride.