പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

ഫറോക്ക് പഴയ ഇരുമ്പ് പാലത്തിന്റെ കമാനത്തിന് മുകളില്‍ നൂലില്‍ കുരുങ്ങി ജീവനുവേണ്ടി ചിറകിട്ടടിച്ച പ്രാവിന് രക്ഷകനായി വള്ളിക്കുന്ന് സ്വദേശി ഷംസീര്‍. രാവിലെ ബൈക്കില്‍ ബേക്കറിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ഫറോക്ക് പാലത്തിനുമേല്‍ നൂലില്‍ കാല്‍ കുരുങ്ങി തലകീഴായി മറിഞ്ഞു തൂങ്ങിയ പ്രാവിനെ ഷംസീര്‍ കണ്ടത്. ഉടന്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ഏണിയുണ്ടെങ്കില്‍ പ്രാവിനെ രക്ഷിക്കാമെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് ഒരു ബസ് നിര്‍ത്തി തന്നാല്‍ മതിയെന്ന് ഷംസീര്‍ പറഞ്ഞു. പോലീസുകാരുടെ സഹായത്തോടെ അതുവഴിയെത്തിയ ബസ് നിര്‍ത്തിച്ച് ഒട്ടും താമസിയാതെ ബസിനു മുകളില്‍ കയറി പ്രാവിനെ രക്ഷിച്ചു. വയ്യാത്ത കാലുവെച്ച് ഈ സാഹസം കാണിച്ചത് തന്റെ നിയോഗമാണെന്ന് ഷംസീര്‍ പറയുന്നു.

Content Highlights: Vallikkunnu, Pigeon trapped, ferok bridge, kerala police, shamseer, kozhikode news