സലൂക്കി 'റോയലാ'ണ്; ഈജിപ്തുകാർ പണ്ട് മമ്മിയാക്കി വെച്ചിട്ടുണ്ട്
കാറ്റുപോലെ വേഗം, അയ്യായിരം വര്‍ഷത്തിന് മേലുള്ള പാരമ്പര്യം ഇങ്ങനെ പറയാനേറെയുണ്ട് സലൂകി എന്ന നായ ഇനത്തിന്. ഈജിപ്തിലെ ഫറവോമാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു ഇവര്‍. കാലമിത്ര കഴിഞ്ഞിട്ടും മധ്യധരണ്യാഴിയിലെ നിരവധി രാജ്യങ്ങളില്‍ രാജകുടുംബങ്ങളില്‍ ഇവര്‍ ഇന്നും താരപദവിയോടെ വിരാജിക്കുന്നു. ദൈവത്തിന്റെ സമ്മാനം എന്നാണ് ഈ ഇനത്തെ അറബികള്‍ വിശേഷിപ്പിക്കുക. കാറ്റുപോലെ വേഗവും സൂപ്പര്‍ മോഡലിനെപ്പോലെ മെലിഞ്ഞ ശരീരവും സ്വന്തം ആളുകളോടു വിധേയത്വവും ഉള്ളവരാണ് സലൂകികള്‍. സലൂകി നായകളേപ്പറ്റി അറിയാന്‍ ശ്രമിക്കാം.
Content Highlights: saluki dog breed history saluki dogs in kerala animal husbandry