അയോധ്യയിൽ രാമായണ ആഢംബര ക്രൂയ്സ് സർവീസ് വരുന്നു

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍, സരയൂ നദിയിലൂടെ 'രാമായണ ക്രൂയിസ് സര്‍വീസ്' ആരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവലോകന യോഗത്തില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.

സരയു നദിയിലൂടെയുള്ള ആദ്യ ആഡംബര ക്രൂയിസ് സര്‍വീസാണ് തുടങ്ങുന്നത്. എല്ലാവിധ ആഡംബരസൗകര്യങ്ങളും ആഗോള നിലവാരത്തിലുള്ള സുരക്ഷാ സവിശേഷതകളും ഉണ്ടായിരിക്കും.

പൂര്‍ണമായും ശീതീകരിച്ച ക്രൂയിസില്‍ 80 പേര്‍ക്കിരിക്കാം. സരയുവിന്റെ ഭംഗി ആസ്വദിക്കാന്‍ കണ്ണാടി ജാലകങ്ങളും ഒരുക്കിയിട്ടുണ്ട്. തുളസിദാസ് രചിച്ച രാമചരിത മാനസിനെ ആസ്പദമാക്കിയുള്ള 45 മുതല്‍ 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ചലച്ചിത്രങ്ങളും യാത്രയില്‍ പ്രദര്‍ശിപ്പിക്കും.

ഒന്നേകാല്‍ മണിക്കൂറാണ് യാത്രയുടെ ആകെ സമയം

Content Highlights: