ലക്ഷങ്ങൾ വിലപറഞ്ഞിട്ടും വിറ്റില്ല; മണലിന്റെ സ്വാഭാവിക നിറങ്ങൾ മാത്രം ഉപയോഗിച്ചൊരു ചിത്രരചന

ചായക്കൂട്ടുകളില്ല, കൃത്രിമ നിറങ്ങളില്ല. പ്രകൃതിദത്തമായ മണൽത്തരികൾ കൊണ്ട് മനോഹര ചിത്രങ്ങൾ ഒരുക്കുകയാണ് തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി രാജമോഹൻ. 35 വർഷമായി മണൽച്ചിത്രകലയിൽ സജീവമാണ് ഈ കലാകാരൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണൽ ഉപയോഗിക്കുന്നുണ്ട് രാജമോഹൻ. ശംഖുമുഖത്തെ ഓറഞ്ചു നിറമുള്ള മണൽ, തമിഴ്നാട്ടിലെ ചുവന്ന മണൽ തുടങ്ങി മാഹിയിലേയും ലക്ഷദ്വീപിലേയും മണൽ വരെ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മണലിന്റെ സ്വാഭാവിക നിറങ്ങൾ മാത്രമാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കുന്നത്. ഒരിക്കൽ വരച്ച ചിത്രം ആവർത്തിക്കാറില്ലെന്നതും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
സർക്കാർ ഉദ്യോഗസ്ഥനായ രാജമോഹൻ ജോലിത്തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയങ്ങളിലാണ് മണൽത്തരികളിൽ കലാവിസ്മയം തീർക്കുന്നത്. നൂറിലധികം ചിത്രങ്ങൾ‌ സൃഷ്ടിച്ചിട്ടുള്ള രാജമോഹൻ തന്റെ സൃഷ്ടികൾ വിൽക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

Content Highlights: Rajamohan has been active in sand art for 35 years without using artificial colors. Uses natural sand collected from various locations like Shankumugham, Tamil Nadu, Mahe, and Lakshadweep. Never repeats a once-drawn painting, showcasing unique creativity. Creates art during spare time while managing a government job and does not sell his artwork.