പ്രകാശം പൊഴിക്കുന്ന ജലപ്പരപ്പ്; കുമ്പളങ്ങിയിലെ കവര് കാണാൻ ആയിരങ്ങൾ

'കവര്' കുമ്പളങ്ങിക്കാർക്ക് ഒരു പുതുമയല്ല. പക്ഷേ, പുറത്തുനിന്നുള്ളവർക്ക് അങ്ങനെയല്ല. പ്രകാശം പൊഴിക്കുന്ന ജലപ്പരപ്പ് അത്ഭുതപ്പെടുത്തുന്നൊരു കാഴ്ച തന്നെയാണ്. ഇത്തവണ കുമ്പളങ്ങിയിൽ കവരടിച്ചപ്പോൾ കണ്ടും കേട്ടുമറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് വിവിധ ജില്ലകളിൽ നിന്ന് പ്രകൃതി ഒരുക്കിയ ഈ മാജിക്ക് കാണാനെത്തിയത്. കൃത്യമായ സജ്ജീകരണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതുമൂലം നിരവധി ആളുകളെത്തി ചെമ്മീൻ കെട്ടുകളിലേക്കും മറ്റും ഇറങ്ങുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അധികൃതർ മനസ്സു വെച്ചാൽ ഇതൊരു വലിയ ടൂറിസം സാധ്യതയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Kavaru Visuals from Kumbalangi