കറുകുറ്റി പള്ളി, BKU വീട്; ടൂറിസ്റ്റ് മാപ്പിലെ പുതിയ ഡെസ്റ്റിനേഷനായി മാറി ‘ബെത്‌ലഹേം’ ലോകം

ഒരു സിനിമ ഇറങ്ങിയാൽ അതിന്റെ ലൊക്കേഷനുകൾ ജനപ്രീതി നേടുന്നത് ഇത് ആദ്യമായല്ല. മണിച്ചിത്രത്താഴ്, ബിഗ് ബി, കുമ്പളങ്ങി നൈറ്റ്സ്, പ്രേമം… ആ നിരയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയതാണ് ഗിരീഷ് എ.ഡിയുടെ നിവിൻ പോളി ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’. ജസ്റ്റിൻ ചേട്ടന്റെയും ആഷ്‌ലിയുടെയും പ്രണയകഥ ഹിറ്റായതോടെ അവരുടെ ലോകം കാണാനായി എത്തുകയാണ് സിനിമാപ്രേമികൾ. ഇരുവരുടെയും വീട്, കറുകുറ്റി റെയിൽവേ സ്റ്റേഷൻ, പള്ളി തുടങ്ങി ഒറ്റ സീനിൽ വരുന്ന ലൊക്കേഷൻ പോലും ആളുകൾ തേടി കണ്ടുപിടിച്ചു. അങ്കമാലി പരിസരത്തെ ഈ സ്ഥലങ്ങൾ തേടി കേരളത്തിന്റെ നാനാഭാഗത്ത് നിന്നാണ് ആളുകൾ എത്തുന്നത്.

Content Highlights: Nivin Pauly and Girish AD’s Bethlehem Family Unit has turned Karukutty and the Angamaly region into a new movie-tourism destination, with fans visiting the church, BKU House, railway station and other locations featured in the film.