കാടിനുള്ളിലൂടെ ഒരു റോഡ് ട്രിപ്പ്! നിലമ്പൂരിൽനിന്ന് മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു ബുള്ളറ്റ് യാത്ര

അങ്ങനെയും ചില യാത്രകളുണ്ട്... ലക്ഷ്യസ്ഥാനത്തോളം തന്നെ അവിടേക്കുള്ള വഴികളും ലഹരിപിടിപ്പിക്കും. മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രപോലെ!

ചരിത്രം ഉറങ്ങുന്ന നിലമ്പൂരിന്റെ മണ്ണിൽ നിന്നാണ് ഞങ്ങളുടെ ഈ ബുള്ളറ്റ് യാത്ര ആരംഭിക്കുന്നത്. ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കിൻ തോട്ടമായ കനോലി പ്ലോട്ട്, ചരിത്രമുറങ്ങുന്ന നിലമ്പൂർ കോവിലകം, തേക്ക് മ്യൂസിയം എന്നിവ പിന്നിട്ട് ഞങ്ങൾ നാടുകാണി ചുരത്തിലേക്ക്. തുടർന്ന് ഗുഡല്ലൂർ വഴി മുതുമല ടൈഗർ റിസർവിലേക്ക്.

പിന്നീട് മസിനഗുഡിയിൽ നിന്ന് വിജനമായ സിംഗാര, മോയാർ വനഗ്രാമങ്ങളിലേക്ക്. ഒടുവിൽ, 36 കൊടും ഹെയർപിൻ വളവുകളുള്ള അപകടകരവും എന്നാൽ അതിമനോഹരവുമായ കല്ലട്ടി ചുരം (Kalhatty Ghats) കയറി ദക്ഷിണേന്ത്യയുടെ റാണിയായ ഊട്ടിയിലേക്ക്..

Content Highlights: Started bullet journey from historical Nilambur covering Conolly Plot and Teak Museum., Traversed through Nadukani Ghat and Gudalur into Mudumalai Tiger Reserve., Encountered wildlife including elephants, deers, and a rare black bear near Singara and Moyar., Conquered the challenging 36 hairpin bends of Kalhatty Ghats to reach Ooty.