മാതൃഭൂമി ഡോട്ട് കോം വാര്‍ത്ത തുണയായി; പീമ കുമാരി ജന്മനാട്ടിലേക്ക് മടങ്ങി | Mathrubhumi.com Impact
മട്ടാഞ്ചേരി ബസാറിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന നേപ്പാള്‍ സ്വദേശിനിയായ വയോധിക പീമ കുമാരി ജന്മനാട്ടിലേക്ക് മടങ്ങി. മാതൃഭൂമി ഡോട്ട് കോം വാര്‍ത്തയെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ മുകേഷ് ജെയ്‌നും ഭാര്യ ഭാവനയും പീമ കുമാരിയെ നാട്ടിലെത്തിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നതോടെ 16 വര്‍ഷം നീണ്ട പീമയുടെ കാത്തിരിപ്പ് സഫലമായി. നേപ്പാളിലേയ്ക്ക് പുറപ്പെടും മുന്‍പ് പീമ കുമാരിക്ക് മട്ടാഞ്ചേരിയില്‍ ഹൃദ്യമായ യാത്രയയപ്പും നല്‍കി.
Content Highlights: pima kumari, nepal, mathrubhumi.com impact, mattanchery, mukesh jain bhavana, good news, kochi news