മലയാളത്തിലെ ആദ്യ പ്രേതസിനിമ; 60 കടന്ന് 'ഭാര്‍ഗവീനിലയം', സപ്തതിയിലെത്തി 'നീലക്കുയില്‍'

'നീലക്കുയില്‍', 'ഭാര്‍ഗവീനിലയം' എന്നീ സിനിമകളുടെ പോസ്റ്ററുകള്‍.
'നീലക്കുയില്‍', 'ഭാര്‍ഗവീനിലയം' എന്നീ സിനിമകളുടെ പോസ്റ്ററുകള്‍.

ലയാളത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളായ രണ്ട് ചലച്ചിത്രങ്ങളാണ് നീലക്കുയിലും ഭാര്‍ഗവീനിലയവും. 'നീലക്കുയില്‍' റിലീസ് ചെയ്തിട്ട് എഴുപതും 'ഭാര്‍ഗവീനിലയം' പുറത്തുവന്നിട്ട് അറുപതും വര്‍ഷം തികയുകയാണ്. 

ദേശീയതലത്തില്‍ മലയാള സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയ സിനിമയാണ് നീലക്കുയില്‍. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി.കെ. പരീക്കുട്ടി നിര്‍മിച്ച നീലക്കുയില്‍ കേരളത്തിന്റെ സിനിമാക്കൊട്ടകയിലെത്തിയിട്ട് 70 വര്‍ഷം തികയുകയാണ്. 1954 ഒക്ടോബര്‍ 22-ന് പുറത്തിറങ്ങിയ നീലക്കുയിലിന് തിരക്കഥയൊരുക്കിയത് എഴുത്തുകാരനായ ഉറൂബാണ്. സത്യനും മിസ് കുമാരിയുമാണ് പ്രധാനവേഷങ്ങളിലെത്തിയത്. രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. 

നീലവെളിച്ചം എന്ന തന്റെതന്നെ കഥയെ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീറാണ് ഭാര്‍ഗവീനിലയത്തിന് തിരക്കഥയെഴുതിയത്. 1964 ഒക്ടോബര്‍ 22-നാണ് മലയാളത്തിലെ ആദ്യത്തെ പ്രേതസിനിമ തിയേറ്ററുകളിലെത്തിയത്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി.കെ. പരീക്കുട്ടി നിര്‍മിച്ച് എ. വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, വിജയനിര്‍മല, പ്രേംനസീര്‍, അടൂര്‍ ഭാസി, പി.ജെ. ആന്റണി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 

Content Highlights: 70 years of Neelakkuyil and 60 years of Bhargavi Nilayam