VIDEO | ദുരന്തമുണ്ടാകുമ്പോൾ മാത്രം പുനരധിവാസപദ്ധതി മതിയോ? മാറിചിന്തിക്കേണ്ടേ സംവിധാനങ്ങൾ?

മുണ്ടക്കൈയും ചൂരല്‍മലയും തകര്‍ത്ത് ഉരുളൊഴുകിയിട്ട് വര്‍ഷമൊന്ന് തികയുന്നു. 402 ഗുണഭോക്താക്കളില്‍ 292 പേരാണ് ടൗണ്‍ഷിപ്പില്‍ വീട് തിരഞ്ഞെടുത്തത്. ആദ്യ സോണില്‍ 140-ഉം പിന്നീട് 51,55,51,113- ഉം വീടുകളാണ് നിര്‍മിക്കുക. സന്നദ്ധസംഘടനകളുടെ വീട് തിരഞ്ഞെടുത്തവര്‍ക്ക് വീടിന് പകരം 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി 351.48 കോടിയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിന് 20 ലക്ഷം രൂപയാണ് ചെലവ് നിശ്ചയിച്ചിട്ടുള്ളത്. ദുരന്തഭൂമിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ.ജോണ്‍ മത്തായി പഠനകമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്നും അത് അടിസ്ഥാനമാക്കിയുള്ള ഗുണഭോക്തൃപട്ടികയില്‍ പാളിച്ചയുണ്ടെന്നും വിമര്‍ശനമുയരുന്നുണ്ട്. സന്നദ്ധസംഘടനകളുടെ വീടുകള്‍ ചിലതെല്ലാം നിര്‍മാണ് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കഴിഞ്ഞു. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം പുനരധിവാസപദ്ധതികള്‍ ആവിഷ്‌കരിക്കുന്ന നമ്മുടെ സംവിധാനം മാറിചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളായി കണ്ടെത്തിയ മേഖലയിലെ ആളുകളെ പുനരധിവസിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങേണ്ടതുണ്ട്.

In Short: A year since the Mundakkai and Chooralmala landslides, Kerala’s ₹351.48 crore rehabilitation township sees 292 of 402 beneficiaries opt for government-constructed houses. Homes are budgeted at ₹20 lakh each. Some voluntary organisations have already completed and handed over houses. However, the John Mathai report-based beneficiary list faces criticism, and experts urge proactive relocation plans for high-risk zones.

Content Highlights: Mundakkai Chooralmala Landslide Rehab