ലോഹിതദാസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനിപ്പോഴും ആഗ്രഹിക്കുന്നു– സിബി മലയിൽ | Kireedam

മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ ക്ലാസ്സിക് ചിത്രം 'കിരീട'ത്തിന്റെ 4K ട്രെയ്ലർ ലോഞ്ചിൽ പഴയകാല ഓർമകൾ പങ്കുവെച്ച് മോഹൻലാലും സിബി മലയിലും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ലോഹിതദാസിന്റെ അ‌ഭാവം തന്നെ ഇപ്പോഴും വേദനിപ്പിക്കുന്നെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. കിരീടത്തിനും വർഷങ്ങൾക്ക് മുമ്പ് നടന്ന തന്റെ ആദ്യ ഓഡിഷന് നൂറിൽ രണ്ടു മാർക്കാണ് സിബി മലയിൽ തന്നതെന്നും പിന്നീട് ആ സംവിധായകൻ തന്നെ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിത്തന്നുവെന്നും മോഹൻലാൽ പറഞ്ഞു.

Content Highlights: Release of the digitally remastered 4K trailer of the Malayalam classic Kireedam., Mohanlal and Sibi Malayil reminisced about their collaborative history. Tribute to the late screenwriter Lohithadas and his contribution to the film. Mohanlal shared an anecdote about his early audition experience with Sibi Malayil.