കേക്ക് മുതൽ ചപ്പാത്തി വരെ, 'പരിമിതി'കളെ അതിജീവിച്ച രുചിക്കൂട്ടുകളുമായി ഇവർ
ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികൾ- തൃപ്പൂണിത്തുറയിലെ ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള 'മെൽറ്റിങ് ഹാർട്‌സ്' ബേക്കറി യൂണിറ്റിലെത്തിയാൽ ഈ രുചികൾ നുണയാം. ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് ഇവർക്ക് പരിശീലനം നൽകുന്നത്. ചപ്പാത്തി ഉണ്ടാക്കൽ തുടങ്ങി കേക്ക് നിർമ്മാണം വരെയുള്ള വിവിധ പ്രവർത്തനങ്ങളിൽ മറ്റുള്ളവരെ പോലെ തന്നെ ഇവിടെ ഭിന്നശേഷിക്കാരും പങ്കാളികളാവുന്നു.
സെറിബ്രൽ പാൾസി, ഓട്ടിസം, മൾട്ടിപ്പിൾ ഡിസ്എബിലിറ്റി, ലേണിങ് ഡിസോഡർ എന്നിവയുള്ള നിരവധി കുട്ടികൾക്കുവേണ്ടി കഴിഞ്ഞ 24 വർഷമായി പ്രവർത്തിക്കുകയാണ് ആദർശ് ചാരിറ്റബിൾ ട്രസ്റ്റ്. നിലവിൽ 550-ലധികം കുട്ടികളുണ്ട് ആദർശ് ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ. വിവിധ ആശുപത്രികളിലടക്കം മെൽറ്റിങ് ഹാർട്ട്‌സിന്റെ വിഭവങ്ങൾ വില്പനയ്‌ക്കെത്തുന്നുണ്ട്.
Content Highlights: Melting hearts Bakery Unit, Adarsh Charitable Trust Ernakulam