കുളിരണിഞ്ഞ് മീശപ്പുലിമല, പൂക്കളുടെ വിസ്മയ കാഴ്ചയൊരുക്കി മാട്ടുപ്പെട്ടി; സഞ്ചാരികള്‍ക്ക് സ്വാഗതം

പൂക്കളുടെ വിസ്മയ കാഴ്ചയൊരുക്കുന്ന മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലെ വനവികസന കോര്‍പ്പറേഷന്‍ ഉദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു. ഏറെ നാളുകള്‍ക്ക് ശേഷം, പ്രസിദ്ധമായ മീശപ്പുലിമല ട്രക്കിങും കെ.എഫ്.ഡി.സി ആരംഭിച്ചിട്ടുണ്ട്.

എട്ടരമാസത്തിന് ശേഷമാണ് മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കാണാന്‍ തണുപ്പേറി വരുന്ന മൂന്നാറില്‍ നിന്ന് വനം വികസന കോര്‍പറേഷന്‍ ട്രക്കിങ് അനുവദിക്കുന്നത്. കോവിഡ് മൂലം നിര്‍ത്തിയതിന് ശേഷം ആദ്യമായി ആരംഭിക്കുന്ന ട്രക്കിങ് ടൂറിസം പദ്ധതിയാണിത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ടൂറിസം വകുപ്പ് മാട്ടുപ്പെട്ടിയിലെ ബോട്ടിങ്ങും അനുബന്ധ പാര്‍ക്കും തുറന്നത്. പൂജ അവധി പ്രമാണിച്ച് വലിയ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. 

Content Highlights: