ഏറ്റവും മൈലേജുള്ള എസ്‌യുവി, പോരാത്തതിന് സെയ്ഫുമാണ്; മാരുതി സുസുക്കി വിക്ടോറിസ്
പേരില്‍ തന്നെ വിജയവുമായാണ് മാരുതിയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. വിജയം എന്ന അര്‍ഥം വരുന്ന ലാറ്റിന്‍ വാക്കായ വിക്ടോറിസ് എന്ന പേരാണ് മിഡ് സൈസ് എസ്‌യുവി ശ്രേണിയിലെ രണ്ടാമന് മാരുതി ചാര്‍ത്തി നല്‍കിയിരിക്കുന്നത്.
ഗ്രാന്റ് വിത്താര എന്ന വാഹനം നെക്‌സ എന്ന പ്രീമിയം ഡീലര്‍ഷിപ്പുകളിലൂടെയായിരുന്നു ഉപയോക്താക്കളുടെ കൈയില്‍ എത്തിയിരുന്നതെങ്കില്‍ വിക്ടോറിസ് എത്തുന്നത് അരീന ഡീലര്‍ഷിപ്പുകളിലൂടെയാണ്. ഇതുവഴി ഒന്ന് ഉറപ്പിക്കാം ഈ വാഹനം ഒരു മാസ് മാര്‍ക്കറ്റ് ഉത്പന്നമായാണ് നിര്‍മാതാക്കള്‍ എത്തിക്കുന്നത്.
Content Highlights: Maruti Suzuki Victoris review