ഹൈബ്രിഡ് എൻജിൻ, 6 സ്പീഡ് ഓട്ടോമാറ്റിക്, കൂടെ സൺറൂഫും; പുതിയ ബ്രെസ വേറെ ലെവലാണ് | Auto Drive

എതിരാളികളെ ഒരിക്കലും വിലകുറച്ചു കാണരുതെന്ന ആപ്തവാക്യം മനസ്സിൽ കണ്ടാണ് എപ്പോഴും മാരുതി സുസുക്കി, ബ്രെസയെ ഇറക്കാറ്. ഇത്തവണയും പതിവു തെറ്റിച്ചില്ല. എതിരാളികളുടെ ന്യൂനതകൾ കണ്ടറിഞ്ഞാണ് പുതിയ ബ്രെസ വരുന്നത്. തങ്ങളുടെ  പ്രീമിയം വാഹനത്തിൽപോലും കൊണ്ടുവരാത്ത സൺറൂഫ് മാരുതി ആദ്യമായി ബ്രെസയിൽ കൊണ്ടുവന്നിട്ടുണ്ട്.

രൂപത്തിൽ പഴയ ബ്രെസയെ ചില കോണുകളിൽ ഓർമിപ്പിക്കും. മറ്റെല്ലാത്തിലും രൂപമാറ്റം സംഭവിച്ചതാണ് പുതിയ ബ്രെസ. കമ്പനിയുടെ പുതിയ വാക്യം പോലെ, 'സിറ്റി ബ്രെഡ്, ടെക്കി, ഹോട്ട്...' ഇതെല്ലാം ഒത്തുചേരുന്നതാണ് പുതിയ ബ്രെസ.

മാരുതിയുടെ അടുത്തുകാലത്തുവന്ന മാറ്റങ്ങളുടെയെല്ലാം പകർച്ച ഉള്ളിൽ കാണാം. നിറങ്ങളിൽ വരെ മാറ്റിച്ചിന്തിക്കുന്നുവെന്ന് വ്യക്തം. പുതിയ ബ്രെസയിലും അതു തുടരുന്നുണ്ട്. വളരെ പുതുമ നിറഞ്ഞതാണ് ഉൾഭാഗം. ആഡംബര കാറുകൾക്കൊത്ത ഫിനിഷ്.

Content Highlights: maruti suzuki brezza review price and specifications suv auto drive