KRO 33 ജോയി: 'അംബാസിഡറു'കളെ സ്നേഹിച്ചും ശേഖരിച്ചും ഒരു കോട്ടയംകാരൻ
കോട്ടയംകാരന്‍ തായിപ്രാല്‍ ജോയിയെ നിങ്ങള്‍ക്ക് ചിലപ്പോള്‍ പരിചയം കാണില്ല, എന്നാല്‍ KRO 33 അംബാസിഡര്‍ കാര്‍ സിനിമയിലും നിരത്തിലും പലയിടത്തും നിങ്ങള്‍ കണ്ടിരിക്കും. സ്വന്തമായി ഒന്നല്ല, ഏഴ് അംബാസിഡറുകളുണ്ട് ജോയിയുടെ വീട്ടില്‍. 1984-ല്‍ കൊല്‍ക്കത്തയില്‍ നിന്നുമാണ് അദ്ദേഹം കറുത്ത നിറമുള്ള ആ അംബാസിഡര്‍ കാര്‍ കൊണ്ടുവന്നത്. ഒന്നടുത്താല്‍ ആ കൊല്‍ക്കത്ത കഥകളുടെ കെട്ടഴിക്കും ജോയി. ഇന്നും കറുകച്ചാലിന്റെ നിരത്തിലൂടെ പുതുപുത്തനായി ഓടുന്ന ആ കാര്‍ തന്നെ ഒരു ചരിത്ര 'സംഭവമാണ്'.
വര്‍ഷങ്ങളോളം ടാക്സിയായി ഓടിയെങ്കിലും ആ കാര്‍ ആരുചോദിച്ചാലും നല്‍കാതെ ഇപ്പോഴും പൊന്നുപോലെ കൊണ്ടുനടക്കുകയാണ് ജോയി. പുതിയതും പഴയതുമായി നൂറിലധികം അംബാസിഡര്‍ കാറുകള്‍ ജോയിയുടെ ശേഖരത്തില്‍ വന്നുപോയിട്ടുണ്ട്. ഇന്നും പോകുന്ന വഴിയില്‍ ഒരു അംബാസിഡര്‍ കാര്‍ കണ്ടാല്‍ ജോയി ഇറങ്ങി നോക്കും. ഇഷ്ടപ്പെട്ടാല്‍ ഉടമയോട് വില ചോദിക്കും. അതാണ് ജോയി.. അംബാസിഡറുകളുടെ സ്വന്തം ജോയി.
Content Highlights: ambassador car love, amabassador collection, kottayam, KRO 33 ambassador, ambassador new model