അഭിമാനപ്രശ്‌നമാണ് സുധാകരനും ജയരാജനും; കടുപ്പമാണ് കണ്ണൂര്‍

കണ്ണൂരുപോലെ രാഷ്ട്രീയം ഇത്രമേല്‍ തിളച്ചുമറിയുന്നൊരു ജില്ല വേറെയുണ്ടാവില്ല. ശക്തവും തീവ്രവുമായ രാഷ്ട്രീയം പേറുന്ന മണ്ണ്. എണ്ണിയാലൊടുങ്ങാത്ത സമരങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ചരിത്രം തന്നെയാണ് അതിന് പിന്നില്‍. ആ സമരവീഥിയിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും. ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുള്ള നിരവധി മണ്ഡലങ്ങളുണ്ട്. അത്തരത്തില്‍ ചുവപ്പ് കോട്ടയെന്ന വിശേഷണവും ചാര്‍ത്തികിട്ടി.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കണ്ണൂര്‍ അത്ര ചുവന്നിട്ടല്ല. മണ്ഡലം കൂടുതലും ചാഞ്ഞത് വലത്തോട്ടാണ്. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ശക്തികേന്ദ്രങ്ങളാണ് ജില്ലയില്‍ യു.ഡി.എഫിനെ കരുത്തോടെ നിര്‍ത്തുന്നത്. എന്‍.ഡി.എ യ്ക്ക് സ്വാധീനമുള്ള മേഖലകളും മണ്ഡലത്തിലുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് എല്ലായിപ്പോഴും ചൂടേറും. കൊണ്ടും കൊടുത്തും മുന്നണികള്‍ കളത്തിലിറങ്ങുമ്പോള്‍ കണ്ണൂര്‍ പ്രവചനാതീതമെന്ന് പറയാതെ വയ്യ.
യു.ഡി.എഫ് സുധാകരനെ തന്നെ വീണ്ടും കളത്തിലിറക്കിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജനെ തന്നെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിലിറക്കി. ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ സി. രഘുനാഥാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
പാനൂരിലെ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കുമോ ? സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യം ഇടതുപക്ഷം ഉയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എന്താണ്? വെല്‍ഫെയര്‍ പൊളിറ്റിക്‌സ് മുന്നോട്ടുവെച്ച് രഘുനാഥിന് മാറ്റമുണ്ടാക്കാനാകുമോ?
Content Highlights: loksabha election, kannur constituency, k sudhakaran, mv jayarajan, c reghunath, ldf, udf, bj