ഇടിമിന്നൽ നിസ്സാരമല്ല; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം

വേനൽമഴയ്ക്കൊപ്പമെത്തുന്ന ഇടിമിന്നലിനെ അതീവ ജാഗ്രതയോടെ നേരിടേണ്ട ഒന്നാണ്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (NCESS) സയന്റിസ്റ്റ് ഡോ. രശ്മി ഇ.എ. നൽകുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ ശ്രദ്ധിക്കുക. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും ജലാശയങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണമെന്നും അവർ പറയുന്നു. കൂടാതെ, ഇടിമിന്നൽ സമയത്ത് വളർത്തുമൃഗങ്ങൾക്കു നൽകേണ്ട പ്രത്യേക കരുതലിനെക്കുറിച്ചും വൈദ്യുത ഉപകരണങ്ങളുടെയും മൊബൈൽ ഫോണിന്റെയും ഉപയോഗത്തിൽ പുലർത്തേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോ. രശ്മി വിശദീകരിക്കുന്നു.