ആലുവ മണപ്പുറത്ത് പുഷ്‌കരൻ ശാന്തി ബലിപ്പുര കെട്ടിത്തുടങ്ങിയിട്ട് 63 വർഷം

ആലുവ മണപ്പുറത്ത് പുഷ്‌കരൻ ശാന്തി ബലിപ്പുര കെട്ടിത്തുടങ്ങിയിട്ട് 63 വർഷമാകുന്നു. പന്ത്രണ്ടാം വയസ്സിൽ പുരോഹിത കർമ്മം നിർവഹിച്ചുതുടങ്ങിയതാണ്, വയസ്സ് ഇപ്പോൾ 75 ആയി. അന്നുമുതൽ ഇന്നുവരെ കോവിഡ് മൂർധന്യാവസ്ഥയിലെത്തിയ ഒരു വർഷമൊഴിച്ചാൽ പുഷ്‌കരൻ ശാന്തി എല്ലാത്തവണയും പിതൃതർപ്പണ ചടങ്ങുകൾക്കായി മണപ്പുറത്ത് എത്തിയിട്ടുണ്ട്. ഇത്തവണയും പതിവു തെറ്റിക്കാതെ മണപ്പുറത്ത് ബലിപ്പുരയൊരുക്കിയിരുന്നു, നൂറുകണക്കിനാളുകൾ അദ്ദേഹത്തിന്റെ കാർമികത്വത്തിൽ പിതൃതർപ്പണം നടത്തി.

Content Highlights: Pushkaran Santhi, Karkkidaka Vavu