ഒളിമ്പ്യന്മാരെ മാത്രമല്ല, റോഡരികില്‍ പലഹാരം വിറ്റു ജീവിച്ച ഈ ഇതിഹാസത്തെയും ഓര്‍ക്കണം |ഹാമിദ ബാനു

സ്വർണത്തിളക്കത്തിന്റെ മാത്രമല്ല, കണ്ണീരിന്റെയും പോരാട്ടത്തിന്റെയും കൂടി കഥയാണ് ഇന്ത്യയുടെ വനിതാ ഗുസ്തിയുടെ ചരിത്രത്തിന് പറയാനുള്ളത്. പാരീസ് ഒളിമ്പിക്സിൽ നിന്ന് കരഞ്ഞുമടങ്ങിയ വിനേഷ് ഫോഗട്ടിലെത്തി നിൽക്കുന്ന സമ്പന്നവും സംഘർഷഭരിതവുമായ ആ ചരിത്രത്തിൽ പാടേ മറന്നുപോയൊരു ഏടുണ്ട്. ഗോദയിൽ തോൽവിയറിയാത്തൊരു വ്യക്തി. അലീഗഢുകാരി ഹാമിദ ബാനു. ഗോദയിൽ മലർത്തിയടിച്ചാൽ കല്ല്യാണം കഴിക്കാമെന്ന് പുരുഷന്മാരെ മുഖത്ത് നോക്കി വെല്ലുവിളിച്ച ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രൊഫഷണൽ താരം. മരിക്കുംവരെ ഒരാണിനും തോൽപിക്കാൻ കഴിയാത്ത സൂപ്പർതാരം. എന്നാൽ, ജീവിതത്തിൽ അവസാനം ഒന്നുമല്ലാതായിപ്പോകാനായിരുന്നു ഹാമിദയുടെ വിധി. ചരിത്രത്തിൽ നിന്ന് മാഞ്ഞുപോയ ഹാമിദയുടെ ജീവിതകഥയാണ് സെക്കൻഡ് ഹാഫിൽ ഇക്കുറി. അവതരണം: ബി.കെ.രാജേഷ്, ക്യാമറ: സനൂപ് കിണാശ്ശേരി, എഡിറ്റ്: സുജീഷ്. ചിത്രീകരണം: മനോജ് കുമാർ തലയമ്പലത്ത്.

Content Highlights: Hamida Banu, India’s first female professional wrestler, defied norms and remained undefeated