കസർത്ത് കാണിക്കുന്ന കരടി, ആലസ്യത്തിലാണ്ട സിംഹങ്ങൾ; വ്യത്യസ്തമാണ് കീവ് സൂവിലെ കാഴ്ചകൾ
കീവ് നഗരത്തിൽ നിന്ന് ഏതാണ്ട് ആറുകിലോമീറ്റർ സഞ്ചരിച്ചാൽ മൃഗശാലയിലെത്താം. റോഡ് മാർഗവും മെട്രോ മാർഗവും ഇവിടേക്കെത്താം. മെട്രോയിലാണെങ്കിൽ ചെറിയ ദൂരം നടക്കാനുണ്ട്. മൃഗശാലയുടെ മതിൽക്കെട്ടിനരികിലെ വഴിയിലൂടെ കാഴ്ചകൾ കണ്ടുനടക്കാം. ടൈലിട്ട് പാകിയ വൃത്തിയുള്ള വഴിയിലൂടെ നടക്കുമ്പോഴേക്കും മൃഗശാലയുടെ പ്രധാന കവാടത്തിലേക്കെത്തും. മൃഗങ്ങളുടെ ശില്പങ്ങൾ കവാടത്തിനരികിൽ കാണാം.
യഥാർത്ഥ ജിറാഫിന്റെ വലിപ്പത്തിലുള്ള ജിറാഫ് ശില്പമാണ് ടിക്കറ്റ് കൗണ്ടറിനരികിൽ വരവേല്ക്കുക. ഗിബ്ബണുകൾ, വർണമത്സ്യങ്ങൾ, അമേരിക്കൻ കാട്ടുപോത്ത്, വിവിധതരം മാനുകൾ തുടങ്ങി ലോകത്തിന്റെ വിവിധ മേഘലകളിൽ നിന്നായി നിരവധി ജീവിവർഗങ്ങൾ ഇവിടെയുണ്ട്. കീവ് മൃഗശാലയെ വ്യത്യസ്തമാക്കുന്നതും ഈ മൃഗങ്ങളുടെ സാന്നിധ്യമാണ്.
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)
Content Highlights: