രൂപകല്പനയിലെ ഗുരുതര വീഴ്ച: കോഴിക്കോട് കെ.എസ്.ആർ.ടി.സി യിലേക്ക് യുവമോർച്ച മാർച്ച്

കോഴിക്കോട് കെ.എസ്.ആർ.ടി.സിയിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയത്തിന്റെ നിർമാണത്തിലെ അഴിമതികൾക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് മാവൂർ റോഡിൽ തടഞ്ഞു. പ്രതിഷേധം കനത്തതോടെ ഇവർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ രൂപകല്പനയിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞദിവസം ഐ.ഐ.ടി. റിപ്പോർട്ട് പുറത്തുവന്നിരുന്നു. 18 കമ്പി വേണ്ടിടത്ത് പന്ത്രണ്ടും പതിനഞ്ചും കമ്പികൾ ഉപയോഗിക്കാനാണ് രൂപകല്പനയിൽ നിർദേശിച്ചത്. ചതുപ്പുനിലത്ത് കെട്ടിടം പണിയുന്നതിന്റെ മുൻകരുതലുകൾ എടുക്കുന്നതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഗതാഗതവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Content Highlights: