‘തിരിച്ചു വന്നത് ഭാഗ്യം കൊണ്ട്’; രക്ഷകനായി മാൻഹോളിലിറങ്ങി മരണത്തോട് മല്ലിട്ട വിശ്വനാഥൻ ഇവിടെയുണ്ട്
ഈ മാസം 15-ാം തീയ്യതിയാണ് കോഴിക്കോട് മൂട്ടോളിയിലെ മാൻഹോളിൽ വീണ് സിറാജ് എന്ന ചെറുപ്പക്കാരന് ദാരുണാന്ത്യം ഉണ്ടായത് . അന്ന് സിറാജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ എന്ന മറ്റൊരു യുവാവും മാൻഹോളിലേക്ക് വീണ് ഗുരുതരാവസ്ഥയിലായി പോയിരുന്നു. നാല് ദിവസം വെൻ്റിലേറ്ററിൽ പിന്നെ ഐസിയുവിൽ. ഒടുവിൽ മരണത്തെ തോൽപ്പിച്ച് തിരിച്ചെത്തിയിരിക്കുകയാണ് വിശ്വനാഥൻ.
Content Highlights: Tragic manhole accident occurred on the 15th in Muttoli, Kozhikode. Siraj lost his life attempting to help during the incident. Vishwanathan fell into the manhole while trying to save Siraj. Vishwanathan survived after four days on a ventilator and subsequent ICU care.