ഒരു കോടി ലോട്ടറിയടിച്ചു; 10 വർഷമായിട്ടും പണം ലഭിച്ചില്ല, കോയയുടെ പോരാട്ടം തുടരുന്നു

2016 ജൂലായ് ഒൻപത്. കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരുകോടിയുടെ ഭാഗ്യശാലിയായത് നിർഭാഗ്യവാനായ കോയ അരീക്കരയായിരുന്നു. എന്നാൽ, പത്തുവർഷമായിട്ടും ഈ തുക ലഭിക്കാതെ ഓട്ടോ ഓടിച്ച് ജീവിതം തള്ളിനീക്കുകയാണ് ഇദ്ദേഹം. കോഴിക്കോട് പുല്ലാളൂരിലെ മച്ചക്കുളത്തെ വാടക വീട്ടിൽ കഴിയുമ്പോഴും, പലരിൽനിന്നായി കടം വാങ്ങിയ പണംകൊണ്ട് ലോട്ടറിയടിച്ച തുക ലഭിക്കാനായി നിയമപോരാട്ടം തുടരുകയാണ് കോയ.

Content Highlights: nearly ten years later, 72 year old man yet to receive the lottery prize money