'ബീച്ചിൽ മേശയിടാൻ അനുവദിച്ചാൽ മതി'; അധികൃതരുടെ സഹായം തേടി പരിക്കേറ്റ കാലുമായി കച്ചവടം നടത്തുന്ന റിമിഷ
കോഴിക്കോട് ബീച്ചിൽ എത്തിയാൽ ഒരു ബാഗുമായി നടന്നു നീങ്ങുന്ന ഒരു യുവതിയെ കാണാം. ഒരു വർഷം മുൻപേ ഒരു അപകടത്തിൽപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റതാണ് റിമിഷയ്ക്ക്. ഇതോടെ അതിജീവനത്തിനായി വീട്ടിൽനിന്ന് കപ്പ ബിരിയാണിയും കാന്താരി മുട്ടയും ഉണ്ടാക്കി ബാഗിലാക്കി നടന്ന് വിൽക്കാൻ തുടങ്ങും. ഇത്തിരി നടക്കുമ്പോഴേക്കും കാലിന് നീര് കയറുമെങ്കിലും മറ്റു വഴിയില്ലാതെ നടന്നു നീങ്ങുകയാണ് റിമിഷ. മറ്റൊന്നും ആവശ്യമില്ലെങ്കിലും ബീച്ചിൽ തന്നെ ഒരു ടേബിൾ എങ്കിലും ഇട്ട് വിൽക്കാൻ പറ്റിയാൽ തനിക്ക് മുന്നോട്ടുപോകാൻ ആവുമെന്ന് പറയുന്നു റിമിഷ. ഇതിന് അധികൃതർ സഹായിക്കും എന്ന് പ്രതീക്ഷയിലാണ് ഈ യുവതി.
Content Highlights: Rimisha met with an accident a year ago, severely injuring her leg. She sells homemade kappa biryani and kanthari mutta walking with a bag at Kozhikode Beach. Despite physical pain and swelling in her leg, she continues her struggle for survival. She is appealing to the authorities for permission to set up a small table at the beach.