ഒരേ പോലുള്ള 90 കടകൾ, വിളമ്പുക പലതരം രുചികൾ; കോഴിക്കോട് ബീച്ചിന് ഫുഡ് സ്ട്രീറ്റിന്റെ മൊഞ്ച്
കോഴിക്കോട് ബീച്ചിലെത്തുന്നവരെ പഴയ ഉന്തുവണ്ടികൾക്ക് ഇനി വരവേൽക്കുക നിരന്നുകിടക്കുന്ന ഈ കടകളാണ്. കടലോളം രുചി വിളമ്പുന്ന കോഴിക്കോടിന്റെ ഫുഡ് സ്ട്രീറ്റ് കടലിനെക്കണ്ട്, കാറ്റേറ്റ് സൊറ പറഞ്ഞ് ഭക്ഷണം ആസ്വദിച്ചങ്ങനെ കഴിക്കാം. കാഴ്ചയിൽ ഓരേ പോലുള്ള 90 കടകളാണെങ്കിലും വിളമ്പുക പലതരം രുചി ഭേദങ്ങൾ. ബീച്ചിലെ ആകാശവാണിക്ക് മുന്നിൽ റോഡിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ തറയിൽ 240 മീറ്റർ നീളത്തിലാണ് ഫുഡ് സ്ട്രീറ്റ്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ഇരിപ്പിടങ്ങൾ , ശുദ്ധമായ കുടിവെള്ളം വെളിച്ചം എല്ലാം സെറ്റ്.
ഭക്ഷണം ഗുണമേന്മയുള്ളതാണെന്ന് കൃത്യമായി ഉറപ്പാക്കും. ശുചീകരണത്തിന് പ്രത്യേക ടീമുമുണ്ട്. കടൽക്കാറ്റേറ്റ് തുരുമ്പെടുക്കാതിരിക്കാൻ പ്രത്യേകമായ സ്റ്റീൽ സ്‌ട്രക്ചറിലാണ് ഫുഡ് സ്റ്റാളുകളുടെ നിർമാണം. ഭക്ഷണത്തിന്റെ ചൂട് നിലനിർത്താനുള്ള സംവിധാനങ്ങളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്.
Content Highlights: Explore Kozhikode Beach`s vibrant food street! Enjoy diverse flavors from 90 stalls, fresh seafood, and stunning sea views. A culinary delight by the Arabian Sea.