പഴക്കമേറിയെങ്കിലും പുതുമയൊഴിയാതെ കോട്ടയം- ആലപ്പുഴ ബോട്ട് സർവ്വീസ്
Throwback: കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം - ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സർവീസുകൾ നടത്തുന്നത്. സ്ഥിരം യാത്രക്കാർക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്തുന്നത്. കോട്ടയം മുതൽ ആലപ്പുഴ വരെയുള്ള കായൽ കാഴ്ചകൾ ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.