‘റോഡിൽ നീതി കിട്ടാതായപ്പോൾ തീ ആയതാണ്’,കൊച്ചിയിൽ പ്രൈവറ്റ് ബസ് തടഞ്ഞ ആശ പറയുന്നു
കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളിയിൽ അമിതവേഗത്തിൽ ഹോണടിച്ചെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചു. സംഭവശേഷം ബസ് പോകാൻ ശ്രമിച്ചതോടെ കളമശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന മുഹമ്മദ് റിസ്വാൻ എന്ന യുവാവും കുടുംബ സുഹൃത്തായ ആശയും ചേർന്ന് തടയുകയായിരുന്നു. നടുറോഡിൽ ബസ് തടഞ്ഞതോടെ ഗതാഗതക്കുരുക്കായി. ഇതോടെ പോലീസെത്തി യുവതിയെയും യുവാവിനെയും മാറ്റി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയാണ് ഇരുവരും.
Content Highlights: Kochi Private Bus Stunt: Asha Explains Why She Blocked the Bus