സ്ട്രെസ് ഫ്രീയായി ജോലി ചെയ്യാൻ 'വർക്കേഷൻ'; ഇനി മഞ്ഞും മലനിരകളും ആസ്വദിച്ച് ജോലി ചെയ്യാം
നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ഓഫീസ് ജോലിയിൽ നിന്ന് മാറി, തുറസ്സായ പ്രകൃതിഭംഗി ആസ്വദിച്ച് ജോലി ചെയ്യാനായി കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അവതരിപ്പിക്കുന്ന പുതിയ കൺസെപ്റ്റാണ് 'വർക്കേഷൻ'. സൂര്യനെല്ലി ഇക്കോ-ടൂറിസം സെന്ററിലാണ് കെ.എഫ്.ഡി.സി. ഈ വേറിട്ട തൊഴിലനുഭവം പരിചയപ്പെടുത്തുന്നത്. ഓഫീസ് അന്തരീക്ഷത്തിലെ കടുത്ത മാനസിക സമ്മർദങ്ങളിൽ കഴിയുന്ന ജീവനക്കാർക്ക് സ്ട്രെസ്സ് ഫ്രീയായി, ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
Content Highlights: KFDC introduces workation concept for office employees seeking stress-free environments, Located at the scenic Suryanelli eco-tourism center, Allows professionals to work closely connected with nature and escape office stress