പാമ്പിനെ പിടിക്കാൻ ആനന്ദിയും വരും!; പാലക്കാട്ടെ 'പാമ്പ് ചേച്ചിയുടെ കഥ'

വാദ്യകലാകാരനും പാമ്പ് പിടുത്തക്കാരനുമായ പാലക്കാട് കേരളശ്ശേരി സ്വദേശിയായ ഭർത്താവ് സുരേന്ദ്രനൊപ്പം പാമ്പുകളെ പിടികൂടുമ്പോൾ സഹായിക്കാനായി പോയതാണ് ഭാര്യ ആനന്ദി. പാമ്പുകളോടുള്ള ഇഷ്ടം കാരണം പിന്നീട് ട്രെയിനിംഗ് പൂർത്തിയാക്കി സ്വന്തമായി പാമ്പുകളെ പിടിക്കാൻ തുടങ്ങി. പാമ്പുകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അവയെ സുരക്ഷിതമായി അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കണമെന്നതുമാണ് തങ്ങളുടെ ആഗ്രഹമെന്നാണ് ഇരുവർക്കും പറയാനുള്ളത്. അതേസമയം ട്രെയിനിംഗ് പൂർത്തിയാക്കിയിട്ടും ലൈൻസൻ ലഭ്യമാക്കാത്തതിന്റേയും ട്രെയിനിംഗിലെ അപാകതയും ചൂണ്ടിക്കാണിക്കുകയാണ് ആനന്ദി.

Content Highlights: Anandhi from Palakkad trained to become a professional snake catcher alongside her husband Surendran. Their primary goal is to rescue snakes and safely release them back into their natural habitat. Anandhi highlights administrative delays in obtaining a formal snake rescue license despite completing training.