ശ്വാസം മുട്ടലിനുള്ള മരുന്നെന്ന പേരില്‍ മരുന്നു കുപ്പിയില്‍ ഹാന്‍സ്, കൈയ്യോടെ പിടികൂടി കേരളപോലീസ്

ലോക്ക്ഡൗണ്‍ കാലത്ത് കേരളപോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. നിയമങ്ങള്‍ ലംഘിച്ച് നിയമപാലകരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്ന എല്ലാവരേയും കൈയോടെ പിടികൂടുന്നുണ്ട് കേരള പോലീസ്.

ഇപ്പോഴിത നെഞ്ചുവേദനയ്ക്കുള്ള മരുന്നെന്ന പേരില്‍ മരുന്നു കുപ്പിയില്‍ ഹാന്‍സുഗമായി വന്നയാളെ കൈയോടെ പൊക്കിരിക്കുകയാണ് പോലീസ്. വീട്ടിലിരുന്ന് നാം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം എന്നും ഇതുപോലെ കള്ളങ്ങള്‍ പറഞ്ഞ് പോലീസിനെ കബളിപ്പിക്കുന്നത് നാടിനോട് ചെയ്യുന്ന വഞ്ചനയാണെന്നും പോലീസ് പറയുന്നു.

Content Highlights: