അവര്‍ ഒരു വികാരമായിരുന്നു,നാടിന്റെ രക്ഷകരായ കേരളപോലീസിന് ബിഗ് സല്യൂട്ടുമായി ബിജു മേനോന്‍

കുട്ടിക്കാലത്തും വളര്‍ന്നപ്പോഴും പോലീസ് ഒരു വികാരമായിരുന്നു പറയുന്നത് നടന്‍ ബിജു മേനോനാണ്. എന്നാല്‍ കഥയിലും ചരിത്രത്തില്‍ അവര്‍ പ്രതിനായകര്‍ മാത്രമായിരുന്നു.രണ്ട് പ്രളയവും നിപ്പയും കടന്ന് കൊറോണയില്‍ നടുങ്ങി നില്‍ക്കുന്ന നാടിന്റെ രക്ഷയ്ക്കായി കരുതലിന്റെയും കരുണയുടെയും രക്ഷാകവചമൊരുക്കി അവര്‍ നിന്നു. എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യ.

നാടിന്റെ രക്ഷകരായി കൊണ്ടിരിക്കുന്ന കേരള പോലീസിന് എന്റെ  ബിഗ് സല്യൂട്ട്.. കേരള പോലീസിന്റെ പുതിയ വീഡിയോയിലാണ് ബിജു മേനോന്‍ ഇത് പറയുന്നത്. ഒരു യാത്ര പാസിനായി കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് പോകുന്ന ബിജു മേനോനാണ് വീഡിയോയില്‍ ഉള്ളത്. പോലീസിന്റേയും മറ്റും പ്രവര്‍ത്തകരുടെയും ആത്മസമര്‍പ്പണത്തോടെ ഈ കാലവും നമ്മള്‍ അതിജീവിക്കും എന്ന് ബിജു മേനോന്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. 

Content Highlights: