ഒറ്റരാത്രിയിൽ 20,000 ഫോളോവേഴ്സ്; ലോകചാമ്പ്യനെന്ന് തോന്നും, ഇത് കേരളത്തിന്റെ സ്വന്തം ‘യമാൽ’
ഒറ്റനോട്ടത്തിൽ സ്പെയിനിന്റെ സൂപ്പർ താരം ലമീൻ യമാൽ കേരളത്തിലെത്തിയതാണെന്ന് തോന്നും. മുഖവും മുടിയും ചിരിയുമൊക്കെ അതേപടി. പക്ഷേ സൂക്ഷിച്ചുനോക്കിയാൽ മനസിലാകും. ഒറിജിനലല്ല, ഇത് കേരള ‘യമാൽ’, കൊല്ലം ചക്കുവള്ളി സ്വദേശി അലൻ ജെയിംസ്.
രൂപസാദൃശ്യം കൊണ്ട് ഇപ്പോൾ അലനാണ് നാട്ടിലെ താരം. നേരത്തെ പലരും യമാലുമായി സാമ്യമുണ്ടെന്ന് പറയുമായിരുന്നെങ്കിലും ബ്ലോക്ക് പഞ്ചായത്തംഗം നിഖിൽ മനോഹർ പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് അലൻ ശ്രദ്ധേയനായത്.
Content Highlights: Alan James from Chakuvally, Kollam, gained viral fame due to his striking resemblance to Spanish football star Lamine Yamal. A viral video shared by block panchayat member Nikhil Manohar catapulted him to social media stardom, increasing his followers significantly. Beyond his looks, Alan is a 10th-grade student and an active defender in his school football team. Despite being a die-hard fan of Lionel Messi and Argentina, he loves Yamal and hopes to receive a message from the Spanish star.