നോക്കി, പരിചരിച്ചു, അന്ത്യകർമ്മങ്ങൾ ചെയ്തു; കല്യാണിയമ്മ എന്‍റെ അമ്മ തന്നെ ആയിരുന്നു

വയനാട് ചിത്രഗിരിയിലെ കല്ല്യാണി അമ്മയ്ക്ക് സ്വന്തമായി മക്കളോ ഭർത്താവോ ഒന്നും ഉണ്ടായിരുന്നില്ല. അയൽക്കാരനായ കാപ്പൻ റസാഖ് ജനിക്കുമ്പോഴേ കല്ല്യാണിയമ്മ ഒറ്റക്കായിരുന്നു. പക്ഷേ കല്ല്യാണി അമ്മയെ സ്വന്തം അമ്മയെപ്പോലെ റസാഖും കുടുംബവും ചേർത്തുപിടിച്ചു, പരിചരിച്ചു. 84-ാം വയസ്സിൽ കല്ല്യാണിയമ്മ മരിക്കുമ്പോൾ മതത്തിന്‍റെ വേലിക്കെട്ടുകൾക്കപ്പുറം എല്ലാ അന്ത്യകർമ്മങ്ങളും ചെയ്താണ് റസാക്കും കുടുംബവും ആ അമ്മയെ ഈ ഭൂമിയിൽ നിന്നും യാത്രയാക്കിയത്.

Content Highlights: kalyani amma razak a heartwarming story of humanity, compassion and togetherness