ഏകഭാഷാ സംസ്കാരം മാതൃഭാഷയെ വിഴുങ്ങുന്നു - കവി സച്ചിദാനന്ദന്

ഭാഷ ഒരു ജീവിതരീതിയും, ലോകവീക്ഷണവും സംസ്കാരവുമാണെന്ന് കവി സച്ചിദാനന്ദന്. ഏറ്റവും പുതിയ വിജ്ഞാനവും, അനുഭവവും സംവേദനം ചെയ്യാന് മലയാള ഭാഷയില് പുതിയ വാക്കുകള് ഉണ്ടായേതീരൂവെന്നും അങ്ങനെ മാത്രമേ മലയാളത്തെ ശക്തിപ്പെടുത്താന് കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ലോക മാതൃഭാഷദിന സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.