യുദ്ധഭൂമിയിൽ പോലും മനുഷ്യരെ ബന്ധിപ്പിക്കുന്ന അദൃശ്യചരടുകളുണ്ട്: സോണിയ ചെറിയാൻ
ഹൃദയം തൊടുന്ന ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളാണ് ലഫ്.കേണൽ ഡോ.സോണിയ ചെറിയാന്റെ ഇന്ത്യൻ റെയിൻബോ എന്ന പുസ്തകത്തിലൂടെ വായനക്കാരിലേക്ക് പകർന്നു നൽകുന്നത്. ഒരു പട്ടാളക്കാരിയായ വനിത താൻ കണ്ട കാഴ്ചകളും കഥകളും പറഞ്ഞു തരുമ്പോൾ അതിര്‍ത്തിഗ്രാമങ്ങളിലും മറ്റുമുള്ള സാധാരണക്കാരായ ജനങ്ങളില്‍നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും അതിൽ ഉൾപ്പെടുന്നു. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ സൈനിക സ്മരണകളുടെ സമാഹാരമായ 'ഇന്ത്യന്‍ റെയിന്‍ബോ'യെക്കുറിച്ചും പുസ്തകമെഴുതാന്‍ പ്രേരകമായ കാര്യങ്ങളെക്കുറിച്ചും ഡോ. സോണിയ മാതൃഭൂമി ഡോട്ട് കോമിനോട് മനസ് തുറക്കുന്നു.