അബ്ദുൾ കലാമിനെയും സച്ചിനെയും ഞെട്ടിച്ച കലാകാരൻ, സെറിബ്രൽ പാൾസിയെ വരകൾ കൊണ്ട് തോൽപിച്ച അഞ്ജൻ

ജനനം മുതൽ നേരിട്ട ശാരീരിക വെല്ലുവിളികളെ കലയിലൂടെ അതിജീവിച്ച അതുല്യ പ്രതിഭയാണ് അഞ്ജൻ. സെറിബ്രൽ പാൾസി ബാധിച്ച അഞ്ജന് സംസാരശേഷിയില്ല, കാഴ്ചയ്ക്കും കേൾവിക്കും പരിമിതികളുണ്ട്, കൂടാതെ ചലന വൈകല്യവുമുണ്ട്. എന്നാൽ ഈ പരിമിതികളെയെല്ലാം മറികടന്ന് ഇന്ന് അദ്ദേഹം അറിയപ്പെടുന്ന ഒരു കാർട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റും അനിമേഷൻ കലാകാരനുമാണ്. നിലവിൽ ആദർശ് ചാരിറ്റബിൾ ട്രസ്റ്റിൽ കലാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു

അഞ്ജന്റെയും അദ്ദേഹത്തെപ്പോലെയുള്ള ഭിന്നശേഷിക്കാരെയും മുൻനിർത്തി തിരുവാങ്കുളത്ത് ഭിന്നശേഷി സൗഹൃദ വീട് നിർമിച്ചിരിക്കുകയാണ് അഞ്ജന്റെ മാതാപിതാക്കൾ. അഞ്ജന്റെ ചിത്രങ്ങൾ സൂക്ഷിക്കാൻ ഒരു ഗ്യാലറിയും അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇടവും വേണമെന്ന മാതാപിതാക്കളുടെ ആഗ്രഹമാണ് ഈ വീടിന് പിന്നിൽ

ഡോ. എ.പി.ജെ. അബ്ദുൾ കലാം, സച്ചിൻ ടെണ്ടുൽക്കർ മുതൽ പ്രണബ് മുഖർജി വരെയുള്ള പ്രമുഖരുടെയുൾപ്പെടെ എഴുപതിനായിരത്തോളം ലൈവ് ക്യാരിക്കേച്ചറുകൾ അഞ്ജൻ ഇതിനോടകം വരച്ചു കഴിഞ്ഞു. 2015-ൽ ഭിന്നശേഷിക്കാർക്കുള്ള ദേശീയ പുരസ്കാരവും അഞ്ജനെ തേടിയെത്തി

Content Highlights: inspirational story of cartoonist Anjan Sathish who fought against cerebral palsy and his wheel chair friendly home in Thiruvakulam