9.99 ലക്ഷം രൂപയ്ക്ക് SUV; ഇത് വർക്കാണ്, ഹ്യുണ്ടായി ബയോൺ | Hyundai Bayon Malayalam Review
ഹ്യുണ്ടായിയുടെ എസ്യുവി നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിയിട്ടുള്ള മിഡ്-സൈസ് എസ്യുവിയാണ് ബയോൺ. 9.99 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന ഈ വാഹനത്തിന്റെ ഉയർന്ന പതിപ്പിൽ എ.ഐ. അസിസ്റ്റഡ് സംവിധാനങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്. ഉയർന്ന ഇന്ധനക്ഷമത, മികച്ച യാത്ര അനുഭവം, സ്പോർട്ടി ഡ്രൈവിങ് ഫീൽ എന്നിവ ഉറപ്പാക്കിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്.
വിപണിയിൽ ഹ്യുണ്ടായി വെന്യു-ക്രെറ്റ എന്നീ വാഹനങ്ങൾക്ക് ഇടയിലാണ് ബയോണിന്റെ സ്ഥാനം. 9.99 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന ഈ വാഹനത്തിന്റെ ഉയർന്ന വകഭേദത്തിന് 18 ലക്ഷം രൂപയും വില വരും. വിപണിയിൽ മാരുതി സുസുക്കി വിക്ടോറിസിനോട് മത്സരിക്കാൻ ഉറച്ചാണ് ഹ്യുണ്ടായി ബയോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.