പശുക്കൾ സ്വയം മേഞ്ഞ് നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഇവിടം അവരുടെ സ്വർഗമാണ്
തൊഴുത്തെന്നൊന്നും മലപ്പുറം തിരൂർ വെട്ടം സ്വദേശി വിനു പശുക്കൾക്കായി ഒരുക്കിയ വീടിനെ വിളിക്കാനാകില്ല. പശുക്കൾ സ്വയം മേഞ്ഞ് നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഇവിടം അവരുടെ സ്വർഗമാണ്. കാളകളും കൃഷ്ണ പശുക്കളും വംശനാശ ഭീഷണി നേരിടുന്ന പൂങ്കാനൂർ പശുക്കളും കൂട്ടിനൊരു കുതിരയുമാണ് ഈ വീട്ടിലെ അംഗങ്ങൾ.
പഴയ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പശുവീട്. പരമ്പരാഗത കേരളീയ ശൈലിയിൽ ഓടുപാകിയ വീടായിരുന്നു ഉദ്ദേശിച്ചതെങ്കിലും ലോക്ഡൗൺ തടസമായി. ഇതോടെ മുളയും കമുകും ഓലയുമുപയോഗിച്ചായി നിർമാണം. ആരേയും പേടിക്കാതെ സ്വാതന്ത്ര്യത്തോടെയാണ് വിനുവിന്റെ സ്വന്തം മൃഗങ്ങൾ ഇവിടെ കഴിയുന്നത്.
Content Highlights: